Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദ്ദനമേറ്റു. ഗുരുതര പരിക്ക്.

കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദ്ദനമേറ്റു. ഗുരുതര പരിക്ക്.


കൊച്ചി: വനിതാ ഓട്ടോ ഡ്രൈവർക്ക് മർദ്ദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് ജയയെ മർദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ ജയ ചികിത്സയിലാണ്. ഓട്ടോയിൽ കയറിയ 3 യുവാക്കളാണ് ജയയെ മർദ്ദിച്ചത്.
        കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകണമെന്നു പറഞ്ഞാണ് മൂവരും ഓട്ടോയിൽ കയറിയത്. കുഴുപ്പിള്ളിയിൽ നിന്നാണ് ഓട്ടോ വിളിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയ ശേഷം അവിടെ നിന്ന് തിരിച്ച് കുഴുപ്പിള്ളിയിലെത്തിയ ശേഷമാണ് യുവാക്കൾ മർദ്ദിച്ചത്. നാട്ടുകാരാണ് അവശനിലയിലായ ജയയെ ആശുപത്രിയിലെത്തിച്ചത്. മർദ്ദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞതുൾപ്പടെ ജയയ്ക്ക് ഗുരുതര പരിക്കുണ്ടെന്ന് ജയയുടെ സഹോദരി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement