Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പള്ളികൾ ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണി; റിയാസ് മൗലവി കൊലക്കേസ് പ്രതിക്കെതിരേ കേസെടുത്തു.

പള്ളികൾ ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണി; റിയാസ് മൗലവി കൊലക്കേസ് പ്രതിക്കെതിരേ കേസെടുത്തു.


കാസര്‍കോട് : കാസർകോട് ജില്ലയിലെ മുഴുവൻ പള്ളികളും ബോംബിട്ട് തകർക്കുമെന്ന് ഭീഷണി മുഴക്കിയ റിയാസ് മൗലവി വധക്കേസ് പ്രതിക്കെതിരേ പോലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയും ഈയിടെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത കേളുഗുഡ്ഡെ അയ്യപ്പനഗര്‍ സ്വദേശി അജേഷ് എന്ന അപ്പുവിനെതിരേയാണ് ടൗൺ പോലീസ് കേസെടുത്തത്. ഇൻസ്റ്റഗ്രാമിൽ റിയാസ് മൗലവി വധക്കേസ് വിധിയുടെ ചാനൽ വാർത്തയുടെ വീഡിയോയ്ക്കു താഴെ കമൻ്റായാണ് ഭീഷണി മുഴക്കിയത്. പിറ്റേദിവസവും സമാനമായ ഭീഷണി മുഴക്കുന്നുണ്ട്. കാസർകോഡ് ജില്ലയിൽ ഒരു പള്ളി പോലും ഉണ്ടാവില്ലെന്നും ഒരു വെള്ളിയാഴ്ച എല്ലാം ബോംബിട്ട് തകര്‍ക്കും. അതിനായി വരുന്നു എന്നാണ് ഭീഷണിയിലുള്ളത്. ഈ അക്കൗണ്ടിലൂടെ തുടർച്ചയായി തോക്ക് ഉൾപ്പെടെയുള്ള ആയുധപ്രദർശനവും വിദ്വേഷ പ്രചാരണവും നടത്തുകയും ചെയ്തിരുന്നു. പ്രമാദമായ റിയാസ് മൗലവി കൊലക്കേസില്‍ ഒന്നാം പ്രതിയായ അജേഷിനെ ഉൾപ്പെടെ പ്രതികളായ മൂന്ന് പേരെയും കോടതി വെറുതെ വിട്ടിരുന്നു. ചൂരിയിലെ മദ്രസ അദ്ധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ പള്ളിയിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളായിരുന്ന മൂന്ന് പേരെയും കോടതി വെറുതെ വിട്ടത് ഏറെ വിവാദമായിരുന്നു. തുടർന്ന് കേസ് പുനരന്വേഷണത്തിനായി നടപടികൾ തുടരുന്നതിനിടെയാണ് മുഖ്യപ്രതി വർഗ്ഗീയ വിദ്വേഷമുണ്ടാക്കുന്ന ഭീഷണിയുമായി രംഗത്തെത്തിയത്. പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്. 

Post a Comment

0 Comments

Ad Code

Responsive Advertisement