Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മദ്യലഹരിയിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തി ബഹളമുണ്ടാക്കുകയും മദ്യപിക്കാൻ ശ്രമിക്കുകയും ചെയ്ത അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ്.

മദ്യലഹരിയിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ എത്തി ബഹളമുണ്ടാക്കുകുകയും മദ്യപിക്കാൻ ശ്രമിക്കുകയും ചെയ്ത അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ്.



കോട്ടയം: രാത്രിയിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറുകയും, ഓഫീസ് പരിസരത്തിരുന്ന് മദ്യപിക്കാൻ ശ്രമിക്കുകയും ചെയ്ത അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ്. ഏറ്റുമാനൂർ ശിവശൈലത്തിൽ ശൈലകുമാറിന് (40) എതിരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് പരിസരത്തേക്ക് ഇയാൾ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് ഇവിടെ ഇരുന്നു മദ്യപിക്കാൻ ശ്രമിച്ചതായി പോലീസ് പറയുന്നു. ഈ സമയം ഇവിടെ എത്തിയ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ അഭിഭാഷകനെ തടയാൻ ശ്രമിച്ചു. എന്നാൽ, ഇയാൾ ഇതിന് വഴങ്ങിയില്ല. തുടർന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി അഭിഭാഷകനെ കസ്റ്റഡിയിൽ എടുത്ത ശേഷം കേസെടുക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement