Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യസഭ സീറ്റ് ലഭിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി ആർജെഡി.

രാജ്യസഭ സീറ്റ് ലഭിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി ആർജെഡി.



കോഴിക്കോട്: രാജ്യസഭ സീറ്റ് ലഭിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി ആർജെഡി. ഇടതു മുന്നണിയില്‍ തങ്ങള്‍ വലിഞ്ഞു കയറി വന്നവരല്ലെന്നും അർഹമായ പരിഗണന എല്‍ഡിഎഫില്‍ ലഭിക്കുന്നില്ലെന്നും ആർജെഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.
        തുടക്കം മുതല്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും അത് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മുന്നണിമാറ്റം പരിഗണനയിലില്ലെന്നും എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മുന്നണിമാറ്റം ആലോചനയിലില്ല. ചില പ്രത്യേക പാർട്ടികള്‍ക്ക് പരിഗണന നല്‍കുന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആർജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടണമായിരുന്നു. രാജ്യസഭാ അംഗത്വവുമായാണ് 2018ല്‍ ഞങ്ങള്‍ മുന്നണിയില്‍ എത്തിയത്. 2019ല്‍ ഞങ്ങളുടെ സീറ്റ് സിപിഐ എടുത്തു. 2024ല്‍ ആ സീറ്റ് തിരികെ നല്‍കാൻ സിപിഐ തയ്യാറാകണമായിരുന്നു. മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങള്‍, ക്ഷണിച്ചിട്ട് വന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
      എല്‍ഡിഎഫില്‍ ഒഴിവ് വന്ന രണ്ട് രാജ്യസഭ സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസിനുമാണ് നല്‍കിയത്. സിപിഐയില്‍ നിന്നും പി.പി. സുനീറും കേരള കോണ്‍ഗ്രസില്‍ നിന്നും ജോസ് കെ. മാണിയും സ്ഥാനാർത്ഥിയാകുമെന്നാണ് എല്‍ഡിഎഫ് അറിയിച്ചത്. സീറ്റിനായി ആർജെഡി അവകാശവാദം ഉന്നയിച്ചെങ്കിലും ഇത് എല്‍ഡിഎഫ് പരിഗണിച്ചിരുന്നില്ല. ഈ അവസരത്തിലാണ് ശ്രേയാംസ് കുമാറിൻ്റെ പ്രതികരണം.

Post a Comment

0 Comments

Ad Code

Responsive Advertisement