Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിർത്തിയിട്ട കാറിന് തീപിടിച്ചു. ഡ്രൈവർ മരിച്ചു.

നിർത്തിയിട്ട കാറിന് തീപിടിച്ചു. ഡ്രൈവർ മരിച്ചു.


കൊല്ലം: ദേശീയപാതയിൽ കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കുരിശുംമൂടിന് സമീപം വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം. നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ ഓൾട്ടോ 800 കാർ ഏറെ നേരം നിർത്തിയിട്ടിരിക്കുകയായിരുന്നു. പിന്നീട് സ്ഫോടന ശബ്ദത്തോടെ തീപടർന്നു. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കല്ലുവാതുക്കൽ സ്വദേശിയായ 58 കാരനാണ് മരിച്ചതെന്നാണ് വിവരം. രാവിലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് പൊലീസ്. മരിച്ചയാളെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement