Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ത്യാഗസ്മരണയില്‍ ഇന്ന് ബലിപ്പെരുന്നാള്‍ ആചരിക്കുന്നു.

ത്യാഗസ്മരണയില്‍ ഇന്ന് ബലിപ്പെരുന്നാള്‍ ആചരിക്കുന്നു.


കോഴിക്കോട്: ത്യാഗസ്മരണയില്‍ സംസ്ഥാനത്ത് ഇന്ന് മുസ്ലീങ്ങൾ ബലിപ്പെരുന്നാള്‍ ആചരിക്കുന്നു. മസ്ജിദുകളില്‍ രാവിലെ പെരുന്നാള്‍ നിസ്‌കാരം നടന്നു.
       ഇബ്രാഹിം നബിയുടെയും പത്നി ഹാജറയുടെയും പുത്രൻ ഇസ്മായിലിന്റെയും ത്യാഗസമ്പന്നതയുടെ ഓർമ്മ പുതുക്കലായാണ് വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ബലിപെരുന്നാള്‍ ആഘോഷം.

          ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിശ്വാസികള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേർന്നു. "ത്യാഗമനോഭാവത്തെയും ആത്മസമർപ്പണത്തെയും വാഴ്‌ത്തുന്ന ഈദുല്‍ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമങ്ങളില്‍ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ"- ഗവർണ്ണർ ആശംസിച്ചു.

         പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകർന്നു നല്‍കുന്നത്. നിസ്വാർത്ഥമായി സ്നേഹിക്കാനും മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂർണ്ണമായൊരു ലോകം സാധ്യമാകൂ. എല്ലാവർക്കും ബക്രീദ് ദിനാശംസകള്‍ നേരുന്നതായി മുഖ്യമന്ത്രിയും അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement