Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എക്സിറ്റ് പോളിൻ്റെ മറവിൽ ഓഹരി വിപണി വൻതട്ടിപ്പ് നടത്തിയെന്ന് രാഹുൽ ഗന്ധി.

എക്സിറ്റ് പോളിൻ്റെ മറവിൽ ഓഹരി വിപണി വൻതട്ടിപ്പ് നടത്തിയെന്ന് രാഹുൽ ഗന്ധി.

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോളിൻ്റെ മറവിൽ ഓഹരി വിപണി വൻതട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർത്തി രാഹുൽ ഗന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും വിഷയത്തിൽ നേരിട്ട് പങ്കെന്നും അദ്ദേഹം ആരോപിച്ചു. സംയുക്ത പാർലമെന്ററി സമിതി അന്വഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
         തെരഞ്ഞെടുപ്പിൽ 300 സീറ്റ് പോലും ലഭിക്കില്ലെന്ന നിഗമനം നേരത്തേ തന്നെ ബിജെപിക്ക് വ്യക്തമായിരുന്നു. ഇതിനാൽ, എക്സിറ്റ് പോൾ പുറത്തു വരുന്നതിനു തലേദിനം ഓഹരിവിപണിയിൽ വൻ കുതിപ്പ് ഉണ്ടാകുമെന്ന് തെറ്റിധരിപ്പിച്ചുകൊണ്ട് വലിയ തോതിൽ നിക്ഷേപം നടത്തുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു. 
      പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ടു വന്ന് ഓഹരി വിപണിയില്‍ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതിനെ തുടർന്നാണ് 31ന് ഓഹരി വിപണിയിൽ നിക്ഷേപമുണ്ടായത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു തൊട്ടുപിറകേ മാർക്കറ്റ് ഇടിഞ്ഞു. സംഭവത്തിൽ ആയിരക്കണക്കിന് കോടിയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും, എക്സിറ്റ് പോളുകള്‍ യഥാർത്ഥത്തിൽ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം വേണമെന്നും, എക്സിറ്റ് പോളുകളുടെ പ്രവർത്തനരീതിയെ കുറിച്ച് വ്യക്തമാക്കണമെന്നും വാർത്താ സമ്മേളനത്തിൽ രാഹുൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement