Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമ്മ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മകള്‍ മരിച്ചു.

അമ്മ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മകള്‍ മരിച്ചു.

കൊട്ടാരക്കര: വാളകത്ത് അമ്മ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തില്‍ മകള്‍ മരിച്ചു. കൊട്ടാരക്കര ലോവര്‍ കരിക്കം ന്യൂ ഹൗസില്‍ ജയിംസ് ജോര്‍ജിന്റെയും ബിസ്മിയുടെയും മകള്‍ ആന്റിയ (16) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ബിസ്മി (39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ (76) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ എംസി റോഡില്‍ വാളകം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. ശോശാമ്മയെ മെഡിക്കല്‍ കോളേജില്‍ കാണിച്ച ശേഷം മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ബിസ്മി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപമുള്ള കടയുടെ പടികളിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ കരണം മറിയുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement