Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിടിൻ്റെ മേൽക്കൂര തകർന്നുവീണു; കുടുംബനാഥന് ഗുരുതര പരിക്ക്, ആറു വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

വിടിൻ്റെ മേൽക്കൂര തകർന്നുവീണു; കുടുംബനാഥന് ഗുരുതര പരിക്ക്, ആറു വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


കോട്ടയം: അയ്മനം പതിനേഴാം വാർഡ് വട്ടുകളം ലക്ഷംവീട്ടിൽ അനിൽ പിള്ളയുടെ വീടിൻ്റെ മേൽക്കൂര  തകർന്നു വീണു. അനിൽ പിള്ള, ഭാര്യ വനജ, മകൾ പരാശക്തി (6) എന്നിവർ താമസിച്ചിരുന്ന വീടിന്റെ  മേൽക്കൂര ആണ് ഇന്നലെ വൈകുന്നേരം തകർന്നു വീണത്. ഇന്നലെ പകൽ പെയ്ത കനത്ത മഴയിൽ ഓടിട്ട വീടിന്റെ മേൽക്കൂരയിൽ വെള്ളം ഇറങ്ങിയതിനെത്തുടർന്ന് കൂട്ട് തകർന്നതാണ് മേൽക്കൂര ഇടിഞ്ഞു വീഴാൻ കാരണം.
         കട്ടിലിൽ ഇരിക്കുകയായിരുന്ന മകൾ പരാശക്തിയെ ശബ്ദം കേട്ട ഉടൻ അച്ഛൻ തള്ളി മാറ്റിയതിനാൽ കുട്ടി നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മേൽക്കൂര തകർന്ന്  അനിലിന്റെ ശരീരത്തിൽ വീണതിനാൽ വാരിയെല്ലിന് പൊട്ടൽ ഉണ്ടായി. തുടർന്ന് അനിലിനെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ഭാര്യ വനജ ഇതേസമയം മുറിക്ക് വെളിയിൽ ആയിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.
അനിൽ പിള്ളയും ഭാര്യ വനജയും  രോഗികളാണ്. 
         മഴക്കാലമായതിനാൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുമായി  എവിടെ താമസിക്കും എന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്  രോഗികളായ ഈ നിർധന കുടുംബം.

Post a Comment

0 Comments

Ad Code

Responsive Advertisement