പത്തനംതിട്ട: പീഡനപരാതിയെ തുടര്‍ന്ന് പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം തിരിച്ചെടുത്തു. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന സി.സി. സജിമോനെയാണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. സജിമോനെ പുറത്താക്കിയ നടപടി കണ്‍ട്രോള്‍ കമ്മീഷന്‍ റദ്ദ് ചെയ്യുയുകയായിരുന്നു. ഒരു വര്‍ഷത്തേക്കായിരുന്നു സജിമോനെ പാര്‍ട്ടി പുറത്താക്കിയത്. ഒരു വിഷയത്തില്‍ രണ്ട് നടപടി വേണ്ടെന്ന കണ്‍ട്രോള്‍ കമ്മീഷന്റെ തീരുമാനത്തെ തുടർന്നാണ് സജിമോനെ ഇപ്പോൾ തിരിച്ചെടുക്കാൻ തീരുമാനിച്ചത്.
വിവാഹിതയായ വീട്ടമ്മെയെ 2018ൽ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയ കേസിലും സജിമോന്‍ പ്രതിയാണ്. വനിതാ നേതാവിന് ലഹരി നല്‍കി നഗ്നവീഡിയോ ചിത്രീകരിച്ചെന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം രണ്ടാം തവണയാണ് ഇയാളെ തിരിച്ചെടുക്കുന്നത്.
കെ.കെ. ശൈലജ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതൃയോഗം കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്. ഈ നടപടിയാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

0 Comments