Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തെങ്ങിൽ കുരുങ്ങിയ ആളെ പാമ്പാടി ഫയർഫോഴ്സ് രക്ഷപ്പെടുത്തി.

തെങ്ങിൽ കുരുങ്ങിയ ആളെ പാമ്പാടി ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


കോട്ടയം: 60 അടിയോളം ഉയരത്തിലുള്ള തെങ്ങിൽ കയറവേ 40 അടി ഉയരത്തിൽ തെങ്ങ് കയറ്റ മെഷീനിൽ കുരുങ്ങിപ്പോയ തൊഴിലാളിയെ താഴെയെത്തിച്ച് ഫയർഫോഴ്സ്. തോട്ടയ്ക്കാട് മണ്ണൂപറമ്പിൽ ജോണിനെ (69) ആണ്, പാമ്പാടി ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തി വലക്കൂടിലാക്കി താഴെ എത്തിച്ചത്. രക്തസമ്മർദ്ദം കൂടി പരവശനായ ജോണിനെ തുടർന്ന് മീനടം പിഎച്ച് സെന്ററിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിട്ടയച്ചു. തോട്ടയ്ക്കാട് അമ്പലക്കവലയിൽ സോനു തോമസിന്റെ തെങ്ങിൻതോപ്പിൽ ആണ് സംഭവം ഉണ്ടായത്. സ്റ്റേഷൻ ഹൗസ് ഓഫീസർ വി.വി. സുവികുമാർ, സീനിയർ ഫയർ ഓഫീസർ അഭിലാഷ് കുമാർ വി.എസ്., ഫയർ ഓഫീസർമാരായ കിരൺ, അർജ്ജുൻ, ജിബീഷ്, നിഖിൽ, ഹരീഷ് കുമാർ, അരവിന്ദാക്ഷൻ എന്നിവരാണ് ദൗത്യ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement