Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനമെത്തി.

മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനമെത്തി.


കൊച്ചി: കുവൈറ്റിലെ മംഗഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. രാവിലെ പത്തരയോടെയാണ് വിമാനം എത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ സമയം രാവിലെ ആറരയോടെയാണ് വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്. 
          മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ മലയാളികളായ 23 പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. ഏഴ്‌ തമിഴ്നാട് സ്വദേശികളുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹം കൊച്ചിയിൽ വച്ച് കൈമാറും. തുടർന്ന് കേരളത്തിലെ 23 മലയാളികളുടെ മൃതദേഹങ്ങൾ ഓരോരുത്തരുടെയും വീടുകളിലേക്ക് ആംബുലൻസിൽ കൊണ്ടുപോകും.
ഓരോ ആംബുലൻസിനും ഓരോ പൈലറ്റ് പോലീസ് വാഹനവും ഉണ്ടാകും
        ഇന്ന് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിട്ടില്ലാത്തവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ ആവശ്യമനുസരിച്ച് വിവിധ ആശുപത്രി മോർച്ചറികളിലേക്ക് മാറ്റും.

Post a Comment

0 Comments

Ad Code

Responsive Advertisement