Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂൾ ബസ്സിന് തീപിടിച്ചു.

സ്കൂൾ ബസ്സിന് തീപിടിച്ചു.

 
ചെങ്ങന്നൂര്‍: ആലായില്‍ വിദ്യാര്‍ത്ഥികളുമായി വന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥികള്‍ അത്ഭുതകരമായി രക്ഷപെട്ടു. മാന്നാര്‍ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൻ്റെ ബസാണ് കത്തി നശിച്ചത്.
        ഇന്ന് രാവിലെ 8.45ന് ആലാ അത്തലക്കടവ്- പെണ്ണുക്കര ക്ഷേത്രം റോഡില്‍ ആലാ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിഴക്കുവശത്തായാണ് അപകടം ഉണ്ടായത്. ബസിന്റെ മുന്‍വശത്തു നിന്ന് പുക ഉയരുന്നത് കണ്ട കുട്ടികളുടെ ബഹളം കേട്ടാണ് സമീപവാസിയായ അഡ്വ. ജെയ്‌സണ്‍ ജോണ്‍ ഓടി ചെല്ലുന്നത്. ഉടന്‍തന്നെ ഡ്രൈവര്‍ ബസിന്റെ എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്തി. വിദ്യാര്‍ത്ഥികളെ മുഴുവന്‍ പുറത്തിറക്കി സുരക്ഷിതമായി സമീപത്തെ വീട്ടലേക്ക് മാറ്റി. ചെറിയ പുക മാത്രമാണ് ആദ്യം കണ്ടതെങ്കിലും പിന്നീട് തീ കത്തുകയായിരുന്നു. ബസിലെയും ജെയ്‌സന്റെ വീട്ടിലേയും അഗ്നിരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ചെങ്ങന്നൂരില്‍ നിന്നും അഗ്നിരക്ഷാസേന എത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement