Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി മരണം, മലയാളികളുമുണ്ടെന്ന് സംശയം.

കുവൈറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി മരണം, മലയാളികളുമുണ്ടെന്ന് സംശയം.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എൻബിടിസി കമ്പനിയുടെ മംഗഫിലെ തൊഴിലാളി താമസകേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി മരണം. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് പ്രാഥമിക വിവരം.
        മരണ സംഖ്യ കൃത്യമായി അറിവായിട്ടില്ല. നാൽപ്പതോളം പേർ മരണമടഞ്ഞതായാണ് ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
       മംഗഫ് ബ്ലാക്ക് നാലിലുള്ള കെട്ടിടത്തിൽ ഇന്ന് പുലർച്ചെ 4 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. ഈ കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. പരിക്കേറ്റ 21 പേരെ  അദാൻ ആശുപത്രിയിലും 11 പേരെ  മുബാറക്, അൽ കബീർ, ഫർവാനിയ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
താഴത്തെ നിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് ചാടിയതു മൂലവും പലർക്കും പരിക്കേറ്റു. ഫയർഫോഴ്സും പോലീസും എത്തിയാണ് തീ അണയ്ച്ചത്. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകും.
       കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളിലെ ലീക്കാണ് അപകടത്തിനു കാരണമായതെന്ന് ഫയർ ഫോഴ്‌സ് വൃത്തങ്ങൾ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement