Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്ക് പുറകേ രാജ്യസഭാ സീറ്റും വിട്ടുകൊടുത്ത് സിപിഎം.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്ക് പുറകേ രാജ്യസഭാ സീറ്റും വിട്ടുകൊടുത്ത് സിപിഎം.


തിരു.: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്ക് പുറകേ രാജ്യസഭാ സീറ്റും വിട്ടുകൊടുത്ത് സിപിഎം. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനാണ് നിരുപാധികം  വിട്ടുകൊടുത്തത്. ഇതോടെ ജോസ് കെ. മാണി വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കാതെ എംപിയാകും. ഒപ്പം രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള എൽഡിഎഫിലെ പ്രതിസന്ധിക്കും പരിഹാരമായി.
       സിപിഎം തങ്ങളുടെ രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതോടെ സിപിഐയും കേരള കോൺഗ്രസും (എം) രാജ്യസഭ സീറ്റിനായി വീണ്ടും മത്സരിക്കും. കേരള കോൺഗ്രസ് എമ്മിന് വേണ്ടി വീണ്ടും ജോസ് കെ. മാണി രാജ്യസഭയിലേക്ക് എത്തുമെന്ന് ഉറപ്പായി.
         അതേസമയം, രാജ്യസഭാ സീറ്റ് ലഭിക്കാത്തതിൽ കടുത്ത  പ്രതിഷേധമാണ് ആർജെഡിയ്ക്ക്.
തങ്ങളെ മനപ്പൂർവ്വം അവഗണിക്കുകയാണെന്ന് ആർജെഡി നേതാക്കൾ കുറ്റപ്പെടുത്തി. ലോക്സഭാ സീറ്റും രാജ്യസഭാ സീറ്റും കേരളാ കോൺഗ്രസിന് നൽകിയതിൽ എൽഡിഎഫിലും എതിരഭിപ്രായമുള്ളതായാണ് റിപ്പോർട്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement