Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.

കേരളത്തിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.


ന്യൂഡൽഹി: കേരളത്തിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേന്ദ്രമന്ത്രി സ്ഥാനം തികച്ചും അപ്രതീക്ഷിതമെന്നും ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു. 
      കേരളത്തിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. കേരളത്തിന്റെ വികസനത്തിന് വേണ്ടി തീര്‍ച്ചയായിട്ടും ജനങ്ങളോടൊപ്പം ഉണ്ടാകും. ആ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
         കേരളത്തിന്റെ വികസനം കേരളത്തില്‍ നിന്നുള്ള ഒരു മന്ത്രി എന്നുള്ള നിലയില്‍ തന്റെ ഒരു കര്‍ത്തവ്യമാണ്. അതിനുവേണ്ടി പരിശ്രമിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വാജ്‌പേയ് സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന ഒ. രാജഗോപാലിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും മോദി സര്‍ക്കാരില്‍ സഹമന്ത്രിയായത് കുര്യന്റെ രാഷ്ട്രീയ സ്ഥിരതക്കുള്ള സമ്മാനമാണ്. നിലവില്‍ പാര്‍ലമെന്റംഗമല്ലാത്ത ജോര്‍ജ് കുര്യനെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകള്‍ ഒന്നു വഴി രാജ്യസഭയിലെത്തിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement