Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിജെപിയുടെ മുന്നേറ്റത്തിൽ കേരളത്തിലെ സിപിഎം ആത്മപരിശോധന നടത്തണം; കെ.സി. വേണുഗോപാൽ.

ബിജെപിയുടെ മുന്നേറ്റത്തിൽ കേരളത്തിലെ സിപിഎം ആത്മപരിശോധന നടത്തണം; കെ.സി. വേണുഗോപാൽ. 


ന്യൂഡൽഹി: ബിജെപിയുടെ മുന്നേറ്റത്തിൽ കേരളത്തിലെ സിപിഎം ആത്മപരിശോധന നടത്തണമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ബിജെപിയെ ഫോക്കസ് ചെയ്ത് സിപിഎം ഒരിക്കൽപോലും പ്രചരണം നടത്തിയില്ല. സിപിഎം ശത്രുവായി കണ്ടത് കോൺഗ്രസിനെ മാത്രമാണ്. എന്നാൽ, കോൺഗ്രസ് അത്തരമൊരു സമീപനം സ്വീകരിച്ചിട്ടില്ല. ഇതിന്റെ ഫലമാണ് കേരളത്തിലെ ബിജെപി മുന്നേറ്റം. സിപിഎം നശിക്കണമെന്ന് കോൺഗ്രസ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. സിപിഎം തിരുത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. ബിജെപിയുടെ ജയം താൽക്കാലിക പ്രതിഭാസം മാത്രമാണ്. തൃശ്ശൂരിലെ ഫലം സുരേഷ് ഗോപിയുടെ വ്യക്തിപരമായ വിജയമാണ്. ബിജെപിയുടെ വിജയമല്ല. തൃശ്ശൂർ മണ്ഡലത്തിലെ തോൽവി കെപിസിസി ഗൗരവമായെടുക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement