Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിനുകളിലെ ടിക്കറ്റ് പരിശോധന ടിടിഇക്ക് പകരം ഇനി റിസർവേഷൻ ക്ലാർക്കുമാർക്ക്.

ട്രെയിനുകളിലെ ടിക്കറ്റ് പരിശോധന ടിടിഇക്ക് പകരം ഇനി റിസർവേഷൻ ക്ലാർക്കുമാർക്ക്.


പാലക്കാട്: ട്രെയിനുകളിലെ ടിക്കറ്റ് പരിശോധന ടിടിഇമാർക്ക് പകരം റിസർവേഷൻ ക്ലാർക്കുമാർക്ക് നൽകാൻ റെയിൽവേ. ഇത് സംബന്ധിച്ച കത്ത് റെയിൽവേ മന്ത്രാലയം സോൺ മാനേജർക്ക് നൽകി. ഇനി മുതൽ റിസർവേഷൻ കോച്ചുകളിൽ ടിടിഇമാരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ടിക്കറ്റ് പരിശോധനാ സംഘത്തിൽ ഇവരുടെ എണ്ണം കുറച്ച് പകരം റിസർവേഷൻ ക്ലാർക്കുമാർക്ക് ചുമതല നൽകണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
           ടിക്കറ്റ് പരിശോധനക്കുപരി, ട്രെയിനുകളിൽ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലെന്നും ഉറപ്പാക്കേണ്ടത് ടിടിഇമാരുടെ ചുമതലയാണെന്ന് റെയിൽവേ പ്രിൻസിപ്പൽ എക്സി. ഡയറക്ടറുടെ കത്തിൽ പറയുന്നു. എന്നാൽ, ഈ ചുമതലക്കെതിരെ പലപ്പോഴും പരാതി ഉയരുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കൂടുതൽ ടിടിഇമാരെ നിയോഗിക്കുന്നത്.
      എന്നാൽ, തസ്തിക വെട്ടിച്ചുരുക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് യൂണിയനുകൾ പറയുന്നത്.



Post a Comment

0 Comments

Ad Code

Responsive Advertisement