Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രണ്ടില വാടി തളർന്നിരിക്കുന്നു. ആ ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കില്ല: അപു ജോൺ ജോസഫ്.

രണ്ടില വാടി തളർന്നിരിക്കുന്നു. ആ ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കില്ല: അപു ജോൺ ജോസഫ്.


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരള കോൺഗ്രസ് (എം) എന്ന രാഷ്ട്രീയപാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ ജന്മനാടായ കോട്ടയം മണ്ഡലം ജോസ് കെ. മാണി  വിഭാഗത്തിന് നഷ്ടപ്പെട്ടു. പ്രതീക്ഷിച്ച വോട്ടുകൾ ഒന്നും തന്നെ നേടാനായില്ല. പാലായിൽ  യുഡിഎഫ് സ്ഥാനാർത്ഥിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. കേരള കോൺഗ്രസ് (എം)  സിറ്റിംഗ് എംഎൽഎയുള്ള ചങ്ങനാശ്ശേരിയിലെ ഭൂരിപക്ഷമാണ് കൊടിക്കുന്നിൽ സുരേഷിനെ വിജയത്തിലേക്ക് നയിച്ചത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും യുഡിഎഫിനാണ് മേൽക്കൈ. രണ്ടില വാടി തളർന്നിരിക്കുന്നു. ആ ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കില്ല. കേരള കോൺഗ്രസ് ഓട്ടോറിക്ഷ പോലെ യുക്തമായ ചിഹ്നം തെരഞ്ഞെടുക്കും.
       പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിലേക്ക് ഇതര കേരള കോൺഗ്രസുകളിൽ നിന്നും പ്രവർത്തകരും നേതാക്കളും ഒഴുകി തുടങ്ങിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ അത് വർദ്ധിക്കും. രാജ്യത്തിന്റെ ഭാവിക്ക് യുഡിഎഫും ഇന്ത്യ ബ്ലോക്കും ശക്തിപ്പെടണം. ബ്രാക്കറ്റ് ഇല്ലാത്ത കേരള കോൺഗ്രസിന് കോട്ടയത്ത്  മികച്ച വിജയം ലഭിച്ചത് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുടെ ഉജ്ജ്വലമായ പ്രവർത്തനം കൊണ്ടാണെന്നും അപു കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement