Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തർക്കത്തിനിടെ തീകൊളുത്തി, സഹോദരിമാർ പൊള്ളലേറ്റു മരിച്ചു.

തർക്കത്തിനിടെ തീകൊളുത്തി, സഹോദരിമാർ പൊള്ളലേറ്റു മരിച്ചു.



മലപ്പുറം: എടപ്പാളിൽ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റു മരിച്ചു. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില്‍ കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്ന ഇരുവരും ഇന്ന് രാവിലെയാണ് മരിച്ചത്.
          ഭര്‍ത്താവ് മരിച്ച കല്യാണി മാണിക്യപാലത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. കൂറ്റനാട് വാവനൂരില്‍ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകള്‍ക്കൊപ്പം ഇന്നലെ വൈകിട്ടാണ് കല്യാണിയുടെ വീട്ടിൽ എത്തിയത്. ഇവിടെ വെച്ച് സഹോദരികളായ തങ്കമണിയും കല്യാണിയും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ കല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം കൊളുത്തിയെന്നാണ് വിവരം. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സഹോദരി തങ്കമണിക്കു പൊള്ളലേറ്റത്.

Post a Comment

0 Comments

Ad Code

Responsive Advertisement