Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'കെഎസ്ആർടിസി ബസ് വഴിയിൽ തടയരുത്, ജീവനക്കാരെ കയ്യേറ്റം ചെയ്യരുത്': കെ.ബി. ​ഗണേഷ്കുമാർ.

'കെഎസ്ആർടിസി ബസ് വഴിയിൽ തടയരുത്, ജീവനക്കാരെ കയ്യേറ്റം ചെയ്യരുത്': കെ.ബി. ​ഗണേഷ്കുമാർ.



തിരു.: കെഎസ്ആർടിസി ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും ബസ് വഴിയിൽ തടയരുതെന്നും അഭ്യർത്ഥിച്ച് ​ഗതാഗതമന്ത്രി കെ.ബി. ​ഗണേഷ്കുമാർ. പരാതി ഉണ്ടെങ്കിൽ കെഎസ്ആർടിസി മാനേജ്മെന്റിനെ അറിയിക്കാമെന്നും ​ഗണേഷ്കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലെ വീഡിയോ വഴിയാണ് ​ഗണേഷ്കുമാറിന്റെ അഭ്യർത്ഥന.
        ഏതെങ്കിലും ജീവനക്കാർ അസഭ്യം പറയുകയോ മോശമായി പെരുമാറുകയോ ചെയ്താൽ, വാഹനത്തിന്റെ നമ്പറുൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ അടക്കം സിഎംഡിക്ക് പരാതി നൽകാം. ഉറപ്പായും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ​ഗണേഷ്കുമാർ ഉറപ്പ് നൽകുന്നു. ജീവനക്കാർക്കും ഇത്തരത്തിൽ എന്തെങ്കിലും പ്രതിസന്ധി നേരിട്ടാൽ അവർക്കും പരാതി നൽകാമെന്നും മന്ത്രി പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement