Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒ.ആര്‍. കേളു പുതിയ മന്ത്രി; വകുപ്പുകൾ വെട്ടിക്കുറച്ചു.

ഒ.ആര്‍. കേളു പുതിയ മന്ത്രി; വകുപ്പുകൾ വെട്ടിക്കുറച്ചു.


തിരു.: മുൻമന്ത്രി കെ. രാധാകൃഷ്ണൻ്റെ പിൻഗാമിയായി മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളു മന്ത്രിയാവും. എന്നാൽ, രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ പട്ടികജാതി ക്ഷേമ വകുപ്പ് മാത്രമാണ് ഒ.ആര്‍. കേളുവിനു ലഭിക്കുക. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ആദിവാസി ക്ഷേമസമിതി നേതാവുമാണ് കേളു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുളള സിപിഎമ്മിന്റെ ആദ്യത്തെ മന്ത്രിയായിരിക്കും അദ്ദേഹം. ഇതോടെ വയനാടിന് മന്ത്രിസഭയില്‍ പ്രാതിനിധ്യവും ലഭിച്ചു.    
        വയനാട് ജില്ലയില്‍ നിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവര്‍ഗ്ഗ നേതാവാണ് ഒ.ആര്‍. കേളു. കുറിച്യ സമുദായക്കാരനായ കേളു, പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ്. രണ്ടു പതിറ്റാണ്ടിൽ ഏറെയായി ജനപ്രതിനിധിയെന്ന നിലയില്‍ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍ നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. തുടർന്ന് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍ നിന്നു മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലം പ്രതിനിധിയായി. 2021ലും വിജയം ആവര്‍ത്തിക്കുകയായിരുന്നു.
      
        ദേവസ്വം വകുപ്പ് വി.എന്‍. വാസവനും പാര്‍ലിമെന്ററി കാര്യം എം.ബി. രാജേഷനിനും നല്‍കും 


Post a Comment

0 Comments

Ad Code

Responsive Advertisement