Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചമ്പക്കുളം മൂലം വള്ളംകളി നാളെ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

ചമ്പക്കുളം മൂലം വള്ളംകളി നാളെ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.


ആലപ്പുഴ: കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി നാളെ പമ്പയാറ്റിൽ നടക്കും.
         ആറ് ചുണ്ടൻ വള്ളങ്ങൾ രാജപ്രമുഖൻ ട്രോഫിക്കായി മത്സരിക്കും. രണ്ട് വെപ്പ് ബി ഗ്രേഡ് വള്ളങ്ങളും ജലമേളയിൽ പങ്കെടുക്കും. അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ചാണ് മിഥുനമാസത്തിലെ മൂലം നാളിൽ വള്ളംകളി നടക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം ഏറെ വൈകിയാണ് മൂലംവള്ളംകളിയുടെ ഒരുക്കങ്ങൾ ഇത്തവണ തുടങ്ങിയത്.
         മൂലം ജലോത്സവ ദിനമായ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. എന്നാൽ, പൊതുപരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement