Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് മൂന്ന് പനി മരണം; മഞ്ഞപ്പിത്തവും എലിപ്പനിയും പടരുന്നു; ആറു പേർക്കു കൂടി കോളറ: ചികിത്സ തേടിയത് 13,196 പേർ.

ഇന്ന് മൂന്ന് പനി മരണം; മഞ്ഞപ്പിത്തവും എലിപ്പനിയും പടരുന്നു; ആറു പേർക്കു കൂടി കോളറ: ചികിത്സതേടിയത് 13,196 പേർ.


തിരു.: സംസ്ഥാനത്ത് പനിമരണം തുടരുന്നു. മൂന്നു പേരാണ് ഇന്ന് പനി ബാധിച്ച് മരിച്ചത്. ഇതിൽ രണ്ട് മരണം എലിപ്പനി ബാധിച്ചാണ്. മറ്റൊരാൾ മരിച്ചത് മഞ്ഞപ്പിത്തത്തെ തുടർന്നാണ്. പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. 13,196 പേരാണ് പനി ബാധിച്ച് ഇന്ന് ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 145 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്. 42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. 10 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 
       രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്ത് കോളറ പടരുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്. സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. നെയ്യാറ്റിൻകര ശ്രീകാരുണ്യ സ്കൂളിലെ ഏഴ് പേരാണ് കോളറ സ്ഥിരീകരിച്ചത്. അതേസമയം, ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് വെല്ലുവിളിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement