Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഓടുന്നതിനെതിരേ നടപടി വേണം; മന്ത്രിക്ക് നിവേദനം നൽകി, തണൽ 24x7 ടാക്സി അസോസിയേഷൻ.

സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഓടുന്നതിനെതിരേ നടപടി വേണം; മന്ത്രിക്ക് നിവേദനം നൽകി, തണൽ 24x7 ടാക്സി അസോസിയേഷൻ.



കൊട്ടാരക്കര: സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഓടുന്നതിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും അധികാരികൾക്കും നിവേദനം നൽകി  തണൽ 24x7 ടാക്സി അസോസിയേഷൻ. 
        ടാക്സി വാഹനങ്ങൾക്ക് ഓരോ വർഷവും ടെസ്റ്റ് ചെയ്ത്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് നൽകുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ സർവീസ് നടത്താനാകൂ എന്നിരിക്കെ, ദിനംപ്രതി ഓരോ ആർടിഓ ഓഫീസുകളിലും ടാക്സികളായി ഓടിക്കൊണ്ടിരുന്ന നിരവധി വാഹനങ്ങൾ സ്വകാര്യ വാഹനങ്ങളാക്കി മാറ്റുകയാണ്. മാരുതി 800 മുതൽ ഏറ്റവും വില കൂടിയ വാഹനങ്ങൾ വരെ ഇത്തരത്തിൽ സ്വകാര്യ വാഹനമാക്കുകയും തുടർന്ന് അനധികൃത ടാക്സി സർവ്വീസ് നടത്തുകയുമാണ്. ഒരു ടാക്സി വാഹനം, ബന്ധപ്പെട്ട അധികാരികൾ റോഡിൽ പരിശോധിക്കുമ്പോൾ, ഒരാൾ കൂടുതലുണ്ട്, പെർമിറ്റിലെ പേരിലെ ഇനിഷ്യൽ വ്യത്യാസം തുടങ്ങി ചെറിയ എന്തെങ്കിലും കാരണങ്ങൾ കണ്ടെത്തി ഫൈൻ ചുമത്തുകയാണ്. അതേസമയം, നമ്പർ സഹിതം പരാതികൾ നൽകിയിട്ടുള്ള സ്വകാര്യ വാഹനങ്ങൾ പോലും 9/10 പേരെ വരെ കയറ്റി അധികാരികളുടെ മുമ്പിലൂടെ പോയാലും അവ പരിശോധിക്കുന്നില്ല. ഒരു ടാക്സി വാഹനം, സ്വകാര്യവാഹനം ആക്കിയതിനു ശേഷം ടാക്സിയായി ഓടുമ്പോൾ ടാക്സി ഡ്രൈവർമാർ നൽകുന്ന പരാതികൾക്ക് മുമ്പിൽ അധികാരികൾ കണ്ണടയ്ക്കുകയാണ്. പെർമിറ്റ് ടാക്സ്, ഇൻഷുറൻസ്, അയൽ സംസ്ഥാനങ്ങളിലേക്കുള്ള ഓട്ടം, യൂണീഫോം വേണ്ട. ജിപിഎസ് വേണ്ട. വർഷാവർഷമുള്ള ടെസ്റ്റിംഗ് വേണ്ട, സ്വകാര്യ വാഹനങ്ങൾക്ക് കാര്യമായ ചെക്കിംഗ് ഇല്ല തുടങ്ങിയ കാര്യങ്ങൾ സ്വകാര്യ വാഹനങ്ങൾ പരമാവധി വിനിയോഗിക്കുകയാണ്. ടാക്സ്, പെർമിറ്റ് ഫീസ് തുടങ്ങിയവയിൽ ലഭിക്കുന്ന ഇളവ് യാത്രക്കാർക്ക് യാത്രക്കൂലി യിൽ കുറച്ചുനൽകി, ടാക്സി വാഹനങ്ങളുടെ ഓട്ടം പിടിച്ചെടുക്കുന്നതിനും ഇത് കാരണമാകുന്നു.  ഇത്തരത്തിൽ വളരെ കഷ്ടത്തിലായ ടാക്സി പ്രസ്ഥാനത്തിന് പുതിയ ഉണർവ് നൽകുവാൻ കള്ളടാക്സികൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് തണൽ 24x7 ഗൂപ്പ് മന്ത്രിയ്ക്ക് നൽകുന്ന നിവേദനത്തിലൂടെ സംഘടന ആവശ്യപ്പെട്ടു.
       തണൽ 24x7 ടാക്സി അസോസിയേഷൻ രക്ഷാധികാരി ഗോപകുമാർ കൊട്ടാരക്കര, ഓൾ ഇന്ത്യ സെക്രട്ടറി പ്രതീഷ് പീറ്റർ, സംസ്ഥാന പ്രസിഡന്റ് സജി പെരിയാർ, സെക്രട്ടറി അജയൻ കൊട്ടാരക്കര, ട്രഷറർ ബിനു കൊട്ടാരക്കര, മധു വടക്കൻ, എം.എസ്. മോഹനൻ പീരുമേട്, ആരോഗ്യദാസ് വണ്ടിപ്പെരിയാർ, രാജേഷ് കൊടുകുത്തി എന്നിവർ ചേർന്നാണ് ഞായറാഴ്‌ച കൊട്ടാരക്കരയിൽ എത്തുന്ന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നിവേദനം നൽകാൻ തയ്യാറാകുന്നത്. 
       ഗതാഗത വകുപ്പിൽ ജനോപകാരപ്രദമായ പല തീരുമാനങ്ങളും കൈക്കൊള്ളുകയും ധൈര്യസമേതം നടപ്പിലാക്കുകയും ചെയ്യുന്ന മന്ത്രിയിൽ നിന്ന് വിഷയത്തിൽ കൃത്യമായ ഇടപെടലും നടപടികളും ഉണ്ടാകുമെന്നാണ് ടാക്സി ഡ്രൈവർമാരുടെ പ്രതീക്ഷ.

Post a Comment

0 Comments

Ad Code

Responsive Advertisement