Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് സാൻഫെർണാണ്ടോ വിഴിഞ്ഞം തീരത്തെത്തി.

വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് സാൻഫെർണാണ്ടോ വിഴിഞ്ഞം തീരത്തെത്തി.


തിരു.: കേരളത്തിന്റെ വികസനത്തിൽ ഗണ്യമായ പങ്ക് വഹിക്കാൻ കഴിയുന്ന വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് സാൻഫെർണാണ്ടോ വിഴിഞ്ഞം തീരത്തെത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ തുറമുഖത്തേയ്ക്ക് സ്വീകരിച്ചത്.
ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ സ്വീകരിച്ചത്. തുടർന്ന്, മദർഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്റ്റൻ ഏറ്റെടുത്തു. 
        രാവിലെ ഏഴരയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തിൻ്റെ ഔട്ടർ ഏരിയയിൽ നിന്നു പുറപ്പെട്ടിരുന്നു. കപ്പലിനെ സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേയ്ക്ക് പോയ ടഗ് ബോട്ടുകൾക്കൊപ്പമാണ് കപ്പൽ വിഴിഞ്ഞത്തേയ്ക്ക് എത്തിയത്. തുറമുഖത്തെ ഉന്നത ഉദ്യോഗസ്ഥർ ടഗിലുണ്ടായിരുന്നു. രാവിലെ 7.15 ഓടെയാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement