Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബാ‌ർ ഹോട്ടലിന്റെ മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു.

ബാ‌ർ ഹോട്ടലിന്റെ മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു.


കൊച്ചി: കടവന്ത്രയിലെ ബാ‌ർ ഹോട്ടലിന്റെ മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. വൈറ്റില സ്വദേശിയായ ക്രിസ് ജോർജ് എബ്രഹാം (23) ആണ് മരിച്ചത്.
       ഹോട്ടല്‍ കെട്ടിടത്തിന്റെ 11-ാമത്തെ നിലയില്‍ നിന്നാണ് യുവാവ് ചാടിയത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. ഹോട്ടല്‍ പരിസരത്ത് നിന്നും യുവാവ് എഴുതിയെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച വ്യക്തമായ കാരണം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. പഠനം പൂര്‍ത്തിയാക്കി വിദേശത്തേക്ക് പോകാനിരിക്കെയാണ് യുവാവ് ജീവനൊടുക്കിയത്. രാവിലെ ഹോട്ടലിലെത്തിയ ക്രിസ് നേരേ റൂഫ് ടോപ്പിലേക്ക് പോകുകയായിരുന്നു. അവിടെ നിന്നാണ് താഴേക്ക് ചാടിയത്. ഹോട്ടലിന് മുന്‍വശത്തെ ഗേറ്റിലാണ് യുവാവ് വീണത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍തന്നെ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement