Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിഴിഞ്ഞത്ത് എത്തിയ ആദ്യ ചരക്ക് കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കി.

വിഴിഞ്ഞത്ത് എത്തിയ ആദ്യ ചരക്ക് കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കി.


തിരു.: വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യത്തെ മദർഷിപ്പായ സാന്‍ ഫെര്‍ണാണ്‍ഡോയ്ക്ക് വൻ വരവേൽപ്പ്. വിഴിഞ്ഞത്ത് എത്തിയ ആദ്യ ചരക്ക് കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഔദ്യോഗീകമായി വരവേറ്റു. അങ്ങനെ നമ്മുടെ കേരളത്തിന് അതും നേടാനായിരിക്കുന്നുവെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തിനും അയല്‍ രാജ്യങ്ങള്‍ക്കും അഭിമാനിക്കാവുന്ന പദ്ധതിയാണ് നടപ്പിലായിരിക്കുന്നതും അദ്ദേഹം പറഞ്ഞു.
       എല്‍ഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കായി ചെയ്ത പ്രവർത്തനങ്ങൾ ഓരോന്നും അദ്ദേഹം എടുത്തു പറയുകയും ചെയ്തു. നിർമ്മാണക്കരാർ ഏറ്റെടുത്ത അദാനി ഗ്രൂപ്പിനെയും മുഖ്യമന്ത്രി പ്രശംസിച്ചു. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നിഷേധിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ, രാജ്യത്ത് ആദ്യമായി തുറമുഖ നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് അംഗീകരിച്ചതിനും മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതിരുന്ന മുഖ്യമന്ത്രി, തന്റെ മുൻ തുറമുഖ മന്ത്രിമാരായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റേയും അഹമ്മദ് ദേവര്‍കോവിലിന്റെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു.
         സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. പദ്ധതിക്ക് തുടക്കമിട്ടത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ നേട്ടമാണെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. അദാനി ഗ്രൂപ്പ് ഡയറക്ടർ കരൺ അദാനിയും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement