Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടൂ വീലർ സ്പെയർപാർട്സ് ഗോഡൗണിൽ തീപിടുത്തം; ഒരു തൊഴിലാളി മരിച്ചു.

ടൂ വീലർ സ്പെയർപാർട്സ് ഗോഡൗണിൽ തീപിടുത്തം; ഒരു തൊഴിലാളി മരിച്ചു.



തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർ പാർട്സ് ഗോഡൗണിൽ തീപിടിച്ചു. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. പാലക്കാട് നെന്മാറ സ്വദേശി ലിബിൻ ആണ് മരിച്ചത്. വൈകിട്ട് ഏട്ട് മണിയോടെയാണ് സംഭവം. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻതോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്.
പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. വടക്കാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് കൂടുതൽ യൂണിറ്റുകളെത്തിച്ച് തീ അണച്ചു. ഒഴിഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാൽ വൻഅപകടം ഒഴിവായി. സ്ഥാപനം പൂർണ്ണമായി കത്തി നശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement