Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മദ്യക്കുപ്പിയിലാക്കിയ 13 കോടി രൂപയുടെ കൊക്കെയിനുമായി കെനിയൻ പൗരൻ പിടിയിൽ.

മദ്യക്കുപ്പിയിലാക്കിയ 13 കോടി രൂപയുടെ കൊക്കെയിനുമായി കെനിയൻ പൗരൻ പിടിയിൽ.


കൊച്ചി: ഒന്നരക്കിലോയോളം കൊക്കെയിനുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കെനിയൻ പൗരൻ ഡിആർഐയുടെ പിടിയിലായി. മദ്യക്കുപ്പിയിലും ശരീരത്തിൽ ക്യാപ്സ്യൂൾ രൂപത്തിലും ആയിട്ടായിരുന്നു ലഹരി കടത്താനുള്ള ശ്രമം. 
        തലച്ചോറിനെ തകിടം മറിക്കുന്ന മാരക ലഹരിമരുന്നാണ് കൊക്കെയിൻ. ആദ്യമായാണ് ഇത് ദ്രാവകരൂപത്തിൽ കേരളത്തിലെത്തുന്നത്. രാജ്യാന്തര വിപണിയിൽ 13 കോടിയോളം രൂപയാണ് ഇതിന് വിലവരുന്നത്. യുവാവ് ചെക്കിൻ ബാഗേജുമായി പുറത്തു വന്നപ്പോൾ, ഡിആർഐ അടിമുടി പരിശോധിച്ചപ്പോളാണ് മാരകലഹരിയുടെ ചുരുളഴിഞ്ഞത്. ശരീരത്തിൽ ഒളിപ്പിച്ച രീതിയിൽ 200 ഗ്രാം ക്യാപ്സ്യൂൾ രൂപത്തിലുള്ള കൊക്കെയിൻ ആദ്യം കണ്ടെത്തി.തുടർന്ന് ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പി കണ്ടെത്തുന്നത്. കുപ്പി തുറന്നപ്പോൾ മദ്യമല്ല, ഒരു കിലോയും നൂറ് ഗ്രാമും തൂക്കം വരുന്ന കൊക്കെയിൻ ദ്രാവക രൂപത്തിലുള്ളതാണെന്ന് കണ്ടെത്താനായി. ഇത് എവിടെ നിന്ന് കൊണ്ടുവന്നു എന്നതിലും ആർക്കു വേണ്ടിയാണ് കടത്തിയത് എന്നതിലും ഡിആർഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 
        നേരത്തെ, ക്യാപ്സൂൾ രൂപത്തിൽ വിഴുങ്ങി 30 കോടിയുടെ കൊക്കെയ്ൻ കൊച്ചിയിൽ എത്തിച്ച കേസിൽ ടാൻസാനിയൻ യുവതി പിടിയിലായിരുന്നു. ടാൻസാനിയക്കാരി വെറോനിക്ക അഡ്രഹെലം നിഡുങ്കുരു ആണ് അന്ന് പിടിയിലായത്. ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റിൽ നിന്ന് 90 കൊക്കെയിൻ ക്യാപ്സൂളുകളാണ് പുറത്ത് എടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement