Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്തു വയസ്സുകാരിയെ തെരുവുനായ കടിച്ചു.

പത്തു വയസ്സുകാരിയെ തെരുവുനായ കടിച്ചു.



കോട്ടയം: പാമ്പാടിയിൽ പത്തു വയസ്സുകാരിയെ തെരുവുനായ കടിച്ചു. ഇന്ന് വൈകുന്നേരം നാലു മണിയോടു കൂടിയായിരുന്നു സംഭവം. കാളച്ചന്ത പെട്രോൾ പമ്പിന് സമീപമുള്ള റോഡിലൂടെ സ്ക്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുന്ന സമയത്താണ് വിമലാംബിക സ്ക്കൂൾ വിദ്യാർത്ഥിനിയായ പത്തു വയസ്സുകാരി ദിയയെ തെരുവുനായ അക്രമിച്ചത്. തൊട്ടടുത്ത പറമ്പിൽ മരം വെട്ടിക്കൊണ്ടിരുന്നവർ കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തി നായയെ ഓടിച്ചാണ് കുട്ടിയെ രക്ഷപെടുത്തിയത്. തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു..
       തെരുവുനായ വിഷയത്തിൽ പാമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ പുറംതിരിഞ്ഞ സമീപനം കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് വച്ച് രാജു എന്ന ആൾക്കും നായയുടെ കടിയേറ്റിരുന്നു. തുടർന്ന് നായയുടെ ജഡം പരിശോധിച്ചപ്പോൾ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ജനങ്ങൾക്കും സ്കൂൾ കുട്ടികൾക്കും തെരുവുനായ, ശല്യമായിക്കൊണ്ടിരിക്കുകയാണെന്നും ഇതിനൊരു പരിഹാരം ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നു ഉണ്ടാവണമെന്നും പൈതൃകം റെസിഡൻസ് അസോസിയേഷൻ  സെക്രട്ടറി പി.ജെ. മോനിച്ചൻ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement