Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സാധാരണക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ ക്ലിനിക്കുമായി ഡോ: വന്ദനാ ദാസിന്റെ മാതാപിതാക്കള്‍.

സാധാരണക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ ക്ലിനിക്കുമായി ഡോ: വന്ദനാ ദാസിന്റെ മാതാപിതാക്കള്‍.


ഹരിപ്പാട്: സാധാരണക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ തൃക്കുന്നപ്പുഴയില്‍ ക്ലിനിക്കുമായി വന്ദനാ ദാസിന്റെ മാതാപിതാക്കള്‍. വന്ദന കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് മകളുടെ ആഗ്രഹം പോലെ മോഹൻദാസും ഭാര്യ വസന്തകുമാരിയും ചേർന്ന് ക്ലിനിക്ക് ആരംഭിക്കാൻ തീരുമാനിച്ചത്. ഇതിന് ഉപയോഗിച്ചതാകട്ടെ ഏകമകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന പണവും.
         തൃക്കുന്നപ്പുഴയില്‍ വസന്തകുമാരിക്ക് കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയിലണ് ക്ലിനിക്ക് ഉയരുന്നത്. മുമ്പുണ്ടായിരുന്ന കെട്ടിടം ഡോ. വന്ദനദാസ് മെമ്മൊറിയില്‍ ക്ലിനിക്ക് എന്ന പേരില്‍ പുതുക്കി പണിയുകയാണ്. ചിങ്ങമാസത്തില്‍ ഉദ്ഘാടനം എന്ന ലക്ഷ്യത്തോടെ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ക്ലിനിക്കിന്റെ രജിസ്ട്രേഷനും ലൈസൻസും അടക്കമുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാകാനുണ്ട്. തൃക്കുന്നപ്പുഴയില്‍ സാധാരണക്കാർക്കായി ക്ലിനിക്ക് എന്ന ആഗ്രഹം വന്ദന മാതാപിതാക്കളോട് പങ്കുവെച്ചിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും സൗജന്യ സേവനം നടത്താനായിരുന്നു ഉദ്ദേശം. എന്നാല്‍, ആഗ്രഹം പൂർത്തിയാകും മുമ്പ് വന്ദന കൊല്ലപ്പെട്ടു. ഇതോടെ മകളുടെ ഓർമ്മ നിലനിർത്താൻ ആതുരാലയം നിർമ്മിക്കാൻ മാതാപിക്കാള്‍ തീരുമാനിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement