Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒന്നര കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിൽ.

ഒന്നര കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിൽ.

പാലാ: മുത്തോലിയിൽ ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിലായി. ആസാം മൊസാബാദ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഹിരണ്യ ഗോർഖ് (34) ആണ് പിടിയിലായത്. 
      രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കോട്ടയം ഭാഗത്തു നിന്നും കഞ്ചാവുമായെത്തിയ ഇയാളെ ആണ്ടൂർ ഭാഗത്ത് വച്ച് എക്സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലാ എക്സൈസ് ഇൻസ്പെക്ടർ ബി. ദിനേശിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, പാലാ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ആനീഷ് കുമാർ കെ.വി., ഐബി എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കെ., സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് എസ്., വനിതാ സിവിൽ എക്സൈസ് ഓഫീസർ രജനി, ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement