Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു.

ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. 



പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. വെള്ളിനേഴിയിലെ നെല്ലിക്കുന്ന് പശുവളർത്തൽ ഫാമിൽ ജോലി ചെയ്യുകയായിരുന്ന ഫാമിലെ തൊഴിലാളിയും പശ്ചിമ ബംഗാൾ സ്വദേശിയുമായ ഷമാലി, മകൻ രണ്ടു വയസുള്ള സാമി റാം എന്നിവർ ആണ് മരിച്ചത്. 
      യുവതിയും കുഞ്ഞും പശുക്കൾക്ക് പുല്ലരിഞ്ഞ ശേഷം ജലസംഭരണ ടാങ്കിന് സമീപത്തുള്ള ടാപ്പിൽ നിന്നും കൈകഴുകുമ്പോൾ സംഭരണി തകരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സിമന്റും വെട്ടുകല്ലും കൊണ്ട് ഒന്നര വർഷം മുമ്പാണ് ടാങ്ക് നിർമ്മിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ശരീരത്തിന് മുകളിലേക്ക് സിമന്റ് കട്ട ഉൾപ്പെടെയുള്ള ഭാഗങ്ങൾ പതിക്കുകയായിരുന്നു. പുറത്ത് പോയിരുന്ന ഷമാലിയുടെ ഭർത്താവ് ബസുദേവ് ഉൾപ്പെടെ ഒരു മണിക്കൂറിന് ശേഷമാണ് അപകടവിവരമറിഞ്ഞത്. ആദ്യം കുഞ്ഞിനെയും പിന്നീട് അമ്മയെയും പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. 
       കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയ സമയത്തായിരിക്കാം അപകടമുണ്ടായതെന്നും കുഞ്ഞ് ദൂരേയ്ക്ക് തെറിച്ച് കിടക്കുകയായിരുന്നുവെന്നും വെള്ളിനേഴി ഗ്രാമപഞ്ചായത്തംഗം സി. ജലജ പറഞ്ഞു. പിന്നീട് അന്വേഷിക്കുമ്പോഴാണ് ഷമാലിയുടെ മൃതദേഹം കോണ്‍ക്രീറ്റ് കട്ടയുടെ അടിയില്‍ കിടക്കുന്നതായി കണ്ടതെന്നും അവർ വിശദീകരിച്ചു. 
       നെല്ലായ സ്വദേശി രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് പശു ഫാം. മരിച്ച ഷമാലി ആറ് മാസമായി ഭർത്താവിനൊപ്പം ഫാമിനോട് ചേർന്നുള്ള മുറിയിലാണ് താമസിച്ചിരുന്നത്. കൂടുതല്‍ വെള്ളം സംഭരിച്ചതും ടാങ്കിന്റെ ബലക്കുറവും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടത്തുമെന്ന് നെല്ലായ പഞ്ചായത്ത് അധികൃതരും ചെർപ്പുളശ്ശേരി പൊലീസും അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement