Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേന്ദ്രബജറ്റിൽ കേരളത്തോട് കടുത്ത അവഗണന : കെ. ഫ്രാൻസിസ് ജോർജ് എംപി.

കേന്ദ്രബജറ്റിൽ കേരളത്തോട് കടുത്ത അവഗണന : കെ. ഫ്രാൻസിസ് ജോർജ് എംപി.


ന്യൂഡൽഹി: കേരളത്തോട് കടുത്ത അവഗണന കാട്ടുന്നതും തികച്ചും നിരാശാജനകവുമായ ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി പ്രസ്താവിച്ചു.
ആന്ധ്രാ പ്രദേശിനും ബീഹാറിനും ഒക്കെ ആവശ്യത്തിലേറെ പരിഗണന നൽകിയപ്പോൾ, കേരളത്തിൻ്റെ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഒന്നും പരിഗണിക്കാൻ കേന്ദ്രധനകാര്യ മന്ത്രി തയ്യാറായില്ല.
         റബ്ബറിന് പ്രത്യേക സംരക്ഷണം എന്ന നിലയിൽ താങ്ങുവില 250 രൂപയായി പ്രഖ്യാപിക്കണമെന്നുള്ള കേരളത്തിൻ്റെ ആവശ്യവും പരിഗണിച്ചില്ല. ഇത് സംബന്ധിച്ച് ഒരു പരാമർശം പോലും നടത്തിയില്ല.
കേരളത്തിൻ്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിൽ 24,000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. രാജ്യത്തിന് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് 5000 കോടി രൂപയുടെ സാമ്പത്തിക സഹായം കേരളം ആവശ്യപ്പെട്ടിരുന്നു. ഇതും നൽകിയില്ല.
ജിഎസ്ടി വിതരണത്തിലെ അനുപാതം 60:40 ആക്കണമെന്നുള്ള കേരളത്തിൻ്റെ ആവശ്യവും കേന്ദ്ര ധനമന്ത്രി ഉൾക്കൊണ്ടില്ലന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ വായ്പാ പരിധി മൂന്നര ശതമാനമായി ഉയർത്തണമെന്നുള്ള ആവശ്യവും പരിഗണിച്ചില്ല. കൊച്ചി ഗ്ലോബൽ സിറ്റിയും മെഡിക്കൽ ഡിവൈസസ് പാർക്കിനും ഫണ്ട് അനുവദിക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല.
ദേശീയതലത്തിൽ കർഷർ നടത്തി വരുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കർഷകർ പ്രതീക്ഷിച്ച ഒരു ആനുകൂല്യവും ബജറ്റിലില്ല.
കാർഷിക ഉൽപ്പന്നങ്ങളുടെ താങ്ങുവില സ്വാമിനാഥൻ കമ്മീഷൻ്റെ ശുപാർശ പ്രകാരം സി2+50% എന്ന നിലയിൽ നിയമ നിർമ്മാണം നടത്തുമെന്നുള്ള പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായില്ല.
റയിൽവേ മൂന്നാം പാത ഉൾപ്പെടെയുള്ള വികസന കാര്യങ്ങളിലും പുതിയ ട്രെയിനുകൾ അനുവദിക്കുന്ന കാര്യത്തിലും കടുത്ത അവഗണന ആണ് ഉണ്ടായിരിക്കുന്നതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
കേരളത്തെ പാടെ അവഗണിക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ ബജറ്റ് ചർച്ചാവേളയിൽ ശക്തമായി പ്രതികരിക്കുമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement