Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൂരോപ്പട പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി; നറുക്കെടുപ്പിലൂടെ കോൺഗ്രസിൻ്റെ അമ്പിളി മാത്യു പ്രസിഡന്റ്.

കൂരോപ്പട പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി; നറുക്കെടുപ്പിലൂടെ കോൺഗ്രസിൻ്റെ അമ്പിളി മാത്യു പ്രസിഡന്റ്.


കോട്ടയം: കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 17-ാം വാർഡ് അംഗം അമ്പിളി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് അമ്പിളി മാത്യുവിന്റെ വിജയം. അമ്പിളിക്കും എൽഡിഎഫിലെ ദീപ്തി ദിലീപിനും ഏഴ് വോട്ടുകൾ വീതം ലഭിച്ചു. ബിഡിജെഎസ് അംഗം ആശാ ബിനു അമ്പിളി മാത്യുവിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് വോട്ടുകൾ തുല്യമായത്. എന്നാൽ, ബിജെപിയുടെ മൂന്ന് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
        17 വാർഡുകളുള്ള കൂരോപ്പട പഞ്ചായത്തിൽ എൽഡിഎഫ് -7, യുഡിഎഫ് - 6, ബിജെപി - 3, ബിഡിജെഎസ് - 1 എന്നിങ്ങനെയാണ് കക്ഷിനില. സിപിഎമ്മിലെ ഷീലാ ചെറിയാൻ രാജി വച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിൽ ബിഡിജെഎസ് പ്രതിനിധി ആശാ ബിനു പിന്തുണച്ചതോടെയ 7-7 എന്ന കക്ഷിനില വരുകയും തുടർന്ന്  നറുക്കെടുപ്പ് വേണ്ടി വരുകയുമായിരുന്നു. പഞ്ചായത്തിലെ മുൻ യുഡിഎപ ഭരണകാലത്ത് അമ്പിളി മാത്യു പ്രസിഡൻ്റായിരുന്നിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement