Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച്‌ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചു.

ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച്‌ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചു.


മല്ലപ്പള്ളി: ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച്‌ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചു. വായ്പൂര് പുത്തൻപറമ്പിൽ നന്ദന്റ മകൻ രെഞ്ജു നന്ദനൻ (28) ആണ് മരിച്ചത്. രഞ്ജു ഓടിച്ച ബൈക്ക് മഠത്തിൻചാലിന് സമീപം സ്കൂൾ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പത്തനംതിട്ടയിലെ എവിജി മോട്ടോഴ്‌സിൽ ജോലിക്ക് പോകവെ ഇന്ന് രാവിലെ എട്ടരയ്ക്കായിരുന്നു അപകടം. റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു. മാതാവ് അനിത. സഹോദരങ്ങൾ രഞ്ജിത് നന്ദനൻ, രോഹിത് നന്ദനൻ. 

Post a Comment

0 Comments

Ad Code

Responsive Advertisement