Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം പാമ്പനാറ്റിൽ.

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം പാമ്പനാറ്റിൽ.


പീരുമേട്: മുൻ മുഖ്യമന്ത്രിയും കേരള രാഷ്ടീയ -സാമൂഹ്യ രംഗത്ത് തൻ്റേതായ പ്രവർത്തന ശൈലിയാൽ നിരവധിയായ അനുഭവങ്ങളിലൂടെ ജനലക്ഷങ്ങളുടെ മനസ്സുകളിൽ മായാതെ ജീവിക്കുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ ആദ്യ വാർഷികമായ ജൂലൈ 18ന് പീരുമേട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണം സമ്മേളനം പാമ്പനാർ കല്യാണമണ്ഡപത്തിൽ നടക്കും.

      രാവിലെ പത്തു മണിക്ക് പള്ളിക്കുന്ന്, കുട്ടിക്കാനം, പീരുമേട്, പട്ടുമല, കരടിക്കുഴി, അൻമ്പത്തഞ്ചാം മൈൽ എന്നീ കേന്ദ്രങ്ങളിൽ പുഷ്പ്പാർച്ചന നടത്തും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടക്കുന്ന സമ്മേളനം, ഡിസിസി മുൻപ്രസിഡൻ്റ് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ ഉത്ഘാടനം ചെയ്യും. കെപിസിസി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് അനുസ്മരണ പ്രഭാക്ഷണം നടത്തും. എംബിബിഎസ് ബിരുദം നേടിയ ഡോ. ശ്രുതി ബി. കല്ലറ, ഡോ. ആരീഫ് മുഹമ്മദ് എന്നിവർക്ക് ഡോ. ഗിന്നസ് മാടസാമി പുരസ്കാരവും കാഷ് അവർഡും നൽകും. മണ്ഡലം പ്രസിഡൻ്റ് കെ. രാജൻ്റെ അദ്ധ്യഷതയിൽ നടക്കുന്ന സമ്മേളനത്തിൽ കെപിസിസി അംഗം എം. ഷാഹുൽ ഹമീദ്, ഡിസിസി സെക്രട്ടറിമാരായ ശാന്തി രമേശ്, പി.കെ. ചന്ദ്രശേഖരൻ കോൺഗ്രസ് മൈനോരിറ്റി സെൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ. അഷറഫ്, നിക്സൻ ജോർജ്, മനോജ് കെ. രാജൻ, അമൽ മോൻ ജോസഫ്, പി. സെയ്ദാലി, എം. സെൽവം, സാലമ്മ വർഗ്ഗീസ്, രാജു കുടമാളൂർ, കാര്യൻ മണിയാലിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് പ്രസംഗിക്കും. വൈകിട്ട്, കുട്ടിക്കാനം സാൽവേഷൻ ആർമി ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് അന്നദാനവും നടത്തുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement