Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു.

കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു.

ഈരാറ്റുപേട്ട: ആറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു. വടക്കേതാഴത്ത് സലീം (62) ആണ് മരിച്ചത്.
       ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം മുത്തച്ഛനോടൊപ്പം അരയത്തിനാല്‍ നഗറിന് സമീപം മീനച്ചിലാറ്റിലെ കടവില്‍ കുളിക്കാൻ പോയതായിരുന്നു നാലാം ക്ലാസുകാരൻ സുല്‍ത്താൻ. കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുല്‍ത്താനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സലീം മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും സലീം മരിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement