കണ്ണൂർ: മഴക്കുഴി എടുക്കുന്നതിനായി കുഴികത്തുന്നതിനിടയിൽ റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടെത്തിയ കുടത്തിൽ നിന്ന് സ്വർണ്ണവും വെള്ളിയും കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കിട്ടിയത്. 18 പേരുണ്ടായിരുന്ന തൊഴിലുറപ്പ് സംഘത്തിനാണ് കുടം കിട്ടിയത്.
17 മുത്തുമണികൾ, 13 സ്വർണ്ണപതക്കങ്ങൾ, കാശി മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് കുടത്തിനുള്ളിലുണ്ടായിരുന്നത്. കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. തുടർന്ന് വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിച്ച് വരുകയാണ്.

0 Comments