Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റോഡിൻ്റെ സംരക്ഷണഭിത്തിയിടിച്ച് വാഹനങ്ങൾ താഴേയ്ക്ക് മറിഞ്ഞു.

റോഡിൻ്റെ സംരക്ഷണഭിത്തിയിടിച്ച് വാഹനങ്ങൾ താഴേയ്ക്ക് മറിഞ്ഞു.

പീരുമേട്: ദേശീയപാത 183ൽ പാമ്പനാറിനും പീരുമേടിനും ഇടയിൽ മത്തായികൊക്കയ്ക്ക് സമീപം റോഡിൻ്റെ സംരക്ഷണഭിത്തി തകർന്ന് അപകടം. ഇന്ന് വെളുപ്പിന് ഇതുവഴി സഞ്ചരിച്ച ഒരു ഓട്ടോറിക്ഷയും നിർമ്മാണ പ്രവർത്തനത്തിന് എത്തിച്ചിരുന്ന ഒരു വാഹനവും തിട്ടയിടിഞ്ഞതിൻ്റെ ഫലമായി താഴേയ്ക്ക് മറിഞ്ഞു. റോഡിൻ്റെ മുക്കാൽ ഭാഗവും ഇടിഞ്ഞിരിക്കുകയാണ്. റോഡിൻ്റെ ഒരു വശത്ത് വെള്ളക്കെട്ടും രൂക്ഷമാണ്. പഞ്ചായത്ത് പ്രസിഡൻ്റ് ദിനേശൻ്റെ നേതൃത്വത്തിൽ നാട്ടുകാർ വാഹനങ്ങൾ ഒറ്റവരിയായി നിയന്ത്രിച്ചു വിടുകയാണ്. ദേശീയപാത അധികൃതരേയും ഫയർ ഫോഴ്സ്, പോലീസ് വിഭാഗങ്ങളേയും അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
     

Post a Comment

0 Comments

Ad Code

Responsive Advertisement