Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തേങ്ങ പെറുക്കാൻ പുഴയില്‍ ഇറങ്ങിയയാളെ ഒഴുക്കില്‍ പെട്ട് കാണാതായി.

തേങ്ങ പെറുക്കാൻ പുഴയില്‍ ഇറങ്ങിയയാളെ ഒഴുക്കില്‍ പെട്ട് കാണാതായി. 


പാലക്കാട്: തേങ്ങ പെറുക്കാൻ പുഴയില്‍ ഇറങ്ങിയയാളെ ഒഴുക്കില്‍ പെട്ട് കാണാതായി. അയിലൂർ മുതുകുന്നിപ്പുഴയിലാണ് അപകടം.
ആണ്ടിത്തറ പുത്തൻവീട്ടില്‍ രാജേഷാണ് (42) ഒഴുക്കില്‍പ്പെട്ടത്. രാജേഷിന് വേണ്ടി അഗ്നിരക്ഷാ സേനയും ആലത്തൂർ പൊലീസും രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
     മുതുകുന്നി തടയണക്ക് സമീപം ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ് രാജേഷ്. തേങ്ങ പെറുക്കാൻ സുഹൃത്തുക്കള്‍ക്കൊപ്പം പോയി വരുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്നവർ ചേർന്ന് രാജേഷിനെ കരക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement