Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിങ് നിരക്ക് വർദ്ധിപ്പിച്ചു.

കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിങ് നിരക്ക് വർദ്ധിപ്പിച്ചു.


മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് വർദ്ധിപ്പിച്ചു. പുതിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. 7 സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിംഗി 20 രൂപ എന്നത് 50 രൂപയാക്കി കുത്തനെ കൂട്ടി. 7 സീറ്റിൽ മുകളിലുള്ള എസ് യു വി കാറുകൾക്കും മിനി ബസുകൾക്കും 20 രൂപയിൽ നിന്ന് 80 രൂപയാക്കിയാണ് ഉയർത്തിയത്. അര മണിക്കൂർ കഴിഞ്ഞാൽ യഥാക്രമം 65 രൂപ, 130 രൂപ എന്നിങ്ങനെ നൽകണം. ഇരുചക്ര വാഹനങ്ങൾക്ക് പത്തു രൂപയും അര മണിക്കൂർ കഴിഞ്ഞാൽ 15 രൂപയുമാണ് പുതിയ ഫീസ്. വിമാനത്താവളത്തിൽ പാർക്ക് ചെയ്യാത്ത വാഹനങ്ങൾക്ക് നൽകിയിരുന്ന ആറ് മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആക്കി ഉയർത്തിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement