നക്ഷത്രഫലം 2024 സെപ്തംബർ 15 മുതൽ 21 വരെ.
സജീവ് ശാസ്‌താരം
കോട്ടയം: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും ടിവി ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം. ചങ്ങനാശേരി പെരുന്നയിൽ ഇദ്ദേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്.
ഫോൺ: 96563 77700.
🔴അശ്വതി: ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയെന്നുവരില്ല. വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. കാലാവസ്ഥാ ജന്യരോഗങ്ങൾക്ക് സാധ്യത.
🔴ഭരണി: ഒന്നിലധികം മാർഗ്ഗങ്ങളിൽ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയിൽ നിന്നുള്ള ആദായം ലഭിക്കും. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസിൽ നേട്ടങ്ങൾ. കലാരംഗത്ത് പലതരത്തിലുള്ള അംഗീകാരങ്ങൾ ലഭിക്കും.
🔴കാർത്തിക: ഗുണഫലങ്ങൾ അനുഭവത്തിൽ വരും. ബന്ധുജനഗുണം അനുഭവിക്കും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ട സ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകർക്ക് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.
🔴രോഹിണി: യാത്രകൾ വേണ്ടിവരും. ബന്ധുക്കളുടെ പിണക്കം മതിയാക്കും. രോഗാവസ്ഥയിലുള്ളവർക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങൾ പുതുതായി വാങ്ങും. സുഹൃത്തുക്കൾക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും.
🔴 മകയിരം: ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങൾ ശമിക്കും. പണമിടപാടുകളിൽ നഷ്ടങ്ങൾക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. മംഗളകര്മങ്ങളില് സംബന്ധിക്കും. ഗൃഹനിർമ്മാണത്തിൽ പുരോഗതി കൈവരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവുപുലർത്തുവാൻ സാധിക്കും.
🔴തിരുവാതിര: അന്യരെക്കൊണ്ടുള്ള അനുഭവഗുണം ലഭിക്കും. ജീവിതസുഖം വർദ്ധിക്കും. സ്വന്തം കഴിവിനാൽ കാര്യങ്ങൾ സാധിക്കും. ദീർഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങൾ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവിൽ നിന്ന് അനുഭവഗുണം ഉണ്ടാവുകയോ ചെയ്യും.
🔴പുണർതം: ആരോഗ്യപുഷ്ടി ഇണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വർദ്ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്തു തീർക്കേണ്ടിവരും. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്ക് പല തരത്തിലുള്ള അരിഷ്ടതകൾ നേരിടും.
🔴പൂയം: വിദ്യാർത്ഥികൾ ഉയർന്ന വിജയം. മാനസികമായി നിലനിന്നിരുന്ന സംഘർഷം അയയും. ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും. വിശ്രമം കുറയും. വാക്കുതർക്കങ്ങളിൽ ഏർപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരങ്ങൾക്കായി പണച്ചെലവുണ്ടാകും.
🔴ആയില്യം: അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. കലാസാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിജയം. അഭിപ്രായഭിന്നതകൾ ശമിക്കുക വഴി കുടുംബസുഖം വർദ്ധിക്കും. അശ്രദ്ധ വർദ്ധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. കാര്യവിജയം നേടും.
🔴മകം : മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. സ്വന്തം ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് നീങ്ങും. ദാമ്പത്യസുഖവർദ്ധന. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും. ശാസ്ത്രവിഷയങ്ങളിൽ താല്പര്യം വർദ്ധിക്കും. ലഹരിവസ്തുക്കളിൽ ആസക്തിയേറും.
🔴പൂരം: പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീർഘയാത്രകൾ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കുവാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. അഭിമാനക്ഷതം സംഭവിക്കാവുന്ന സാഹചര്യങ്ങൾ ഉണ്ടാവും. ഉത്തമ സന്താനയോഗമുള്ള കാലമാണ്.
🔴ഉത്രം: സാമ്പത്തികവിഷമങ്ങൾ നേരിടുമെങ്കിലും സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ സഹായത്താൽ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകർക്ക് ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാൽ പരിക്കേൽക്കുവാൻ സാധ്യതയുണ്ട്.
🔴അത്തം: പുതിയ സംരംഭങ്ങളിൽ വിജയങ്ങൾ ഉണ്ടാവും. യാത്രകൾ വഴി നേട്ടം. ഭവനനിർമ്മാണം പൂർത്തീകരിക്കും. രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാർത്ഥികൾ സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും.
🔴ചിത്തിര: വിദേശയാത്രാശ്രമം വിജയിക്കും. സദ്കാര്യങ്ങൾക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയിൽ താത്പര്യം വർദ്ധിക്കും. മോഷണം പോയ വസ്തുക്കൾ തിരികെ കിട്ടും. തൊഴിൽ രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.
🔴ചോതി: ബന്ധുക്കൾ വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങളിൽ വഴിപാട് കഴിക്കുവാനവസരം. കടങ്ങൾ വീട്ടുവാൻ സാധിക്കും. ഭക്ഷണസുഖം വർദ്ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. രോഗശമനം ഉണ്ടാകും.
🔴വിശാഖം: മത്സരപ്പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കുവാൻ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവർക്ക് വിജയം. ദേഹസുഖം വർദ്ധിക്കും. വിവാഹം ആലോചിക്കുന്നവർക്ക് അനുകൂലഫലം. ഗൃഹനിർമ്മാണത്തിൽ പുരോഗതി.
🔴അനിഴം: സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകൾ മൂലം ആപത്തിൽ പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ പലപ്പോഴും കഴിയാതെവരും. മറ്റുള്ളവരിൽ നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും.
🔴തൃക്കേട്ട: വിദ്യാഭ്യാസപരമായും തൊഴിൽ പരമായും ഉയർന്ന വിജയം കൈവരിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കൾ നിമിത്തം നേട്ടം. പൊതുപ്രവർത്തനങ്ങളിൽ വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.
🔴മൂലം: വിവാഹം ആലോചിക്കുന്നവർക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം. ബന്ധുജനഗുണം വർദ്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൽ സാധിക്കും. സമ്മാനങ്ങൾ ലഭിക്കുവാൻ ഇടയുള്ള വാരമാണ്.
🔴പൂരാടം: എർപ്പെടുന്ന പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. എങ്കിലും ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും. സഹോദരങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. തൊഴിലിൽ ഉത്തരവാദിത്വം വർദ്ധിക്കും. പ്രണയ സാഫല്യമുണ്ടാകും.
🔴ഉത്രാടം: തൊഴിൽപരമായ യാത്രകൾ വേണ്ടിവരും. അതിനാൽത്തന്നെ ക്ഷീണം വർദ്ധിക്കും. വിവാഹ നിശ്ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാൻ സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലും സുഖകരമല്ലാത്ത അനുഭവങ്ങൾ ഉണ്ടാകും. കൃഷിയിൽ നിന്ന് നേട്ടങ്ങളുണ്ടാകും.
🔴തിരുവോണം: അനവസരത്തിൽ അഭിപ്രായപ്രകടനം നടത്തി അന്യരുടെ വെറുപ്പ് സമ്പാദിക്കും. പൊതുവിൽ വിശ്രമം കുറഞ്ഞിരിക്കും. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. ബിസിനസ്സിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഭൂമി വിൽപ്പന വാക്കുറപ്പിക്കും.
🔴അവിട്ടം: കഠിനപരിശ്രമം കൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികൾ ചിലപ്പോൾ ഉപേക്ഷിക്കേണ്ടതായി വരാം. ബന്ധുജനഗുണം വർദ്ധിക്കും. സ്വദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും.
🔴ചതയം: ഏതെങ്കിലും തരത്തിലുള്ള സ്ഥാനലബ്ധിയുണ്ടാകും. സ്വദേശം വിട്ടു നില്ക്കേണ്ടിവന്നേക്കാം. എന്നാൽ അതുമൂലം സാമ്പത്തിക നേട്ടമായിരിക്കും ഉണ്ടാവുക. വ്യവഹാരങ്ങളിൽ വിജയം. തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കും. ഏതെങ്കിലും തരത്തിലുള്ള അവിചാരിത ധനലാഭം.
🔴പൂരുട്ടാതി: സാമ്പത്തിക വിഷമതകൾ ശമിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സന്താനങ്ങൾക്കായി പണം ചെലവിടും. അർഹിക്കാത്ത ധനം കൈവശം വന്നുചേർന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങൾ പെട്ടെന്ന് സാധിതമാകും.
🔴ഉത്രട്ടാതി: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതിൽ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തിൽ വിജയം. നേട്ടങ്ങൾ മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കും.
🔴രേവതി: ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകൾക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. കർണ്ണരോഗബാധ, ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും, ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം പരിശ്രമിച്ചു മാത്രമേ കാര്യങ്ങൾ സാധിക്കുകയുള്ളു.
0 Comments