Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് തിരുവോണം.

ഇന്ന് തിരുവോണം.


കോട്ടയം: ഇന്ന് തിരുവോണം. അതിജീവനത്തിന്റെ പാതയില്‍ ഓണമാഘോഷിക്കുകയാണ് ഇത്തവണ ലോകമെമ്പാടുമുള്ള മലയാളികള്‍. പത്തു ദിവസത്തെ കാത്തിരിപ്പിന് ഒടുവില്‍ കേരളം ഭരിച്ചിരുന്ന മഹാബലി രാജാവ് ഓരോ മലയാളിയെയും കാണാനെത്തുന്നുവെന്ന് വിശ്വസിക്കുന്ന ദിനമാണിന്ന്.
       ഉത്രാടപ്പാച്ചിലിന് പിന്നാലെ ഏവരും, ഒരുമിച്ച്‌ ഓണവിഭവങ്ങളും സദ്യകളും പായസവും ഒരുക്കാനുള്ള തത്രപ്പാടിലാണിപ്പോൾ. മഹാബലി ചക്രവര്‍ത്തി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിനമായും തൃക്കാക്കരയപ്പന്റെ പിറന്നാളായും പരശുരാമന്റെ കേരള ഭരണത്തിന്റെ ഓര്‍മ്മയായും ബുദ്ധമത ആചാരത്തിന്റെ അനുവര്‍ത്തനമായും ചേരമാന്‍ പെരുമാള്‍ മക്കയിലേക്ക് പോയതിന്റെ അനുസ്മരണം ആയുമൊക്കെയുള്ള നിരവധി ഐതീഹ്യങ്ങൾ ചരിത്രങ്ങൾ എന്നിവയുടെ വ്യാഖ്യാനഭേദങ്ങള്‍ കൊണ്ടു നിറഞ്ഞതാണ് കേരളീയരുടെ ഓണം.
          ഇടവം മിഥുനം, കര്‍ക്കടകം മാസങ്ങളിലെ കനത്ത മഴയില്‍ കുതിര്‍ന്നു മരവിച്ച മണ്ണിനും മനുഷ്യ ശരീരത്തിനും നവോന്മേഷം ലഭിച്ചു തുടങ്ങുന്ന വേളയാണ് ചിങ്ങമാസം. ഓണാഘോഷത്തോടെ അത് പൂര്‍ണ്ണവികാസം പ്രാപിക്കുന്നു. ആ സമയത്തെ കായികവിനോദങ്ങൾ ആണ് അതിനു കാരണമാകുന്നത്. കൈകൊട്ടിക്കളി (തിരുവാതിര) കണ്ണുകെട്ടിക്കളി, കോല്‍ക്കളി, ഊഞ്ഞാലാട്ടം, തുമ്പി തുള്ളല്‍ ഓണത്തല്ല്, വള്ളംകളി, വടംവലി, നാടന്‍ പന്തുകളി, കബഡികളി തുടങ്ങിയ കായിക വിനോദങ്ങളിൽ ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്നു.
        'അത്തം കറുത്താലോണം വെളുക്കും' എന്ന ഓണച്ചൊല്ലിലും ഒരു മഹത്തായ ജീവിതതത്വമുണ്ട്. ആദ്യം ദുഃഖമനുഭവിക്കുന്നവര്‍ പിന്നീട് സുഖമനുഭവിക്കും എന്നതിന്റെ വ്യംഗ്യസൂചന ഇതു നല്‍കുന്നു. വൈവിധ്യപൂര്‍ണ്ണമായ കായിക വിനോദങ്ങള്‍ ഒരുമിച്ചു പ്രയോഗിക്കുന്ന മറ്റൊരു ആഘോഷവും ഓണത്തെപ്പോലെയില്ല.

ഏവർക്കും കേരളാ ഫയൽ മീഡിയാ ഗ്രൂപ്പിൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼

Post a Comment

0 Comments

Ad Code

Responsive Advertisement