Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുമാരനല്ലൂർ ഊരുചുറ്റ് വള്ളംകളി ആരംഭിച്ചു.

കുമാരനല്ലൂർ ഊരുചുറ്റ് വള്ളംകളി ആരംഭിച്ചു.


കോട്ടയം: കുമാരനല്ലൂർ ഊരുചുറ്റ് വള്ളംകളി ആരംഭിച്ചു. ദേവീചൈതന്യം സിംഹവാഹനത്തിൽ ആവാഹിച്ച് രാവിലെ എട്ടിന് ക്ഷേത്രനടയിൽ നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും ശംനാദത്തിൻ്റെയും കരവഞ്ചിയുടെയും അകമ്പടിയോടെ ആറാട്ടുകടവായ പുത്തൻ കടവിലെത്തി, സിംഹവാഹനവുമായി യാത്രതിരിച്ച പള്ളിയോടം, മീനച്ചിലാറിന്റെയും കൈവഴികളുടെയും മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വഴികളിലൂടെയും യാത്ര ആരംഭിച്ചു.
        ഭക്ത‌ർ സമർപ്പിക്കുന്ന പറ വഴിപാട് സ്വീകരിച്ച് വൈകിട്ട് ആറുമണിയ്ക്ക് കുമാരനല്ലൂരിലെ ആറാട്ടുകടവിൽ തിരികെയെത്തും. കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തി സിംഹവാഹനം തിരികെ സമർപ്പിക്കുന്നതോടെ ജലോവത്സവം സമാപിക്കും.
       കുമാരനല്ലൂർ ഭഗവതി പ്രജകളുടെ ക്ഷേമം അന്വേഷിച്ച് ആണ്ടിലൊരിക്കൽ ഊരുചുറ്റാനിറങ്ങുമെന്ന വിശ്വാസമാണ് വള്ളംകളിക്ക് പിന്നിൽ. കുമാരനല്ലൂർ ദേശവഴികളിലെ കുമാരനല്ലൂർ, കുമാരനല്ലൂർ നടുഭാഗം, കുമാരനല്ലൂർ കിഴക്കുംഭാഗം, നട്ടാശേരി കിഴക്കുഭാഗം, ഗാന്ധിനഗർ എൻഎസ്എസ് കരയോഗങ്ങൾ ചേർന്നാണ് ജലോത്സവം നടത്തുന്നത്. കുമാരനല്ലൂർ കരയോഗമാണ് ജലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement