Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

"വയനാടിന്‍റെ ചൈതന്യം തകർക്കപ്പെടാത്തത്"; സന്ദർശകരെ ക്ഷണിച്ച് രാഹുൽ ഗന്ധി.

"വയനാടിന്‍റെ ചൈതന്യം തകർക്കപ്പെടാത്തത്"; സന്ദർശകരെ ക്ഷണിച്ച് രാഹുൽ ഗന്ധി.

 
ന്യൂഡൽഹി: വയനാട്ടിലേക്ക് സന്ദർശകരെ ക്ഷണിച്ച് കോൺഗ്രസ് നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗന്ധി. അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിദ്ധാരണ വിനോദസഞ്ചാരത്തിൽ വലിയ ഇടിവിന് കാരണമായെന്ന് രാഹുൽ പറഞ്ഞു.  "വയനാടിന്‍റെ സൗന്ദര്യം തർക്കമില്ലാത്തതാണ്, പക്ഷേ, അവിടത്തെ ജനങ്ങളുടെ സ്നേഹവും കാരുണ്യവുമാണ് എന്നെ എന്നും ആകർഷിച്ചത്. ഇന്ന്, ടൂറിസത്തെ ഉപജീവനത്തിനായി ആശ്രയിക്കുന്ന നിരവധി ആളുകൾ നിങ്ങളുടെ എല്ലാവരുടെയും സഹായം തേടുന്നു" - അദ്ദേഹം പറഞ്ഞു. വയനാടിന്‍റെ ചൈതന്യം തകർക്കപ്പെടാത്തതാണ്. വയനാടിന്‍റെ സൗന്ദര്യം ആസ്വദിക്കാനും ടൂറിസത്തെ പുന:രുജ്ജീവിപ്പിക്കാൻ സഹായിക്കാനും രാഹുൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു. വയനാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ വിവരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു. വയനാട്ടിലെ ടൂറിസം പുന:രുജ്ജീവിപ്പിക്കാൻ കൂട്ടായ ശ്രമങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും ഉരുൾപൊട്ടലിനു ശേഷം, അപകടകരമായ സ്ഥലമാണെന്ന ധാരണ ഇല്ലാതാക്കി പ്രദേശം സന്ദർശിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് നേതാക്കളുമായി നടത്തിയ വെർച്വൽ മീറ്റിങ്ങിൽ അദ്ദേഹം പറഞ്ഞിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement