Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ. മുരളീധരന്‍.

പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ. മുരളീധരന്‍.


തൃശൂര്‍: പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. മുഖ്യമന്ത്രി 'പൂരം കലക്കി മുഖ്യമന്ത്രി' ആണെന്നും ആര്‍എസ്എസ് പ്രചാരകനായ മുഖ്യമന്ത്രിയെ നമുക്കിനി ആവശ്യമില്ല എന്നാണ് ഇനിയുള്ള പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. 
        എഡിജിപി അജിത്ത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഒരു കാരണവശാലും അംഗീകരിക്കില്ല. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പൂരം കലങ്ങിയ വിവാദത്തിന് ശേഷമാണ് രാഷ്ട്രീയ ചിത്രം മാറിയത്. പൂരം അട്ടിമറിയില്‍ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. ബിജെപിക്ക് കേരളത്തില്‍ നിന്നും എംപി വേണമന്ന നിര്‍ബന്ധം കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇ.പി. ജയരാജനോട് പറഞ്ഞിരുന്നു. തിരുവനന്തപുരത്തായിരുന്നെങ്കില്‍ പൊങ്കാല കലക്കിയേനെ. പക്ഷെ, തിരഞ്ഞെടുപ്പിന് മുമ്പ് പൊങ്കാല കഴിഞ്ഞുപോയി. തൃശ്ശൂരില്‍ ബിജപി വിജയിച്ചതോടെ കരിവന്നൂരും എസ്എന്‍സി ലാവ്ലിന്‍ കേസും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണങ്ങളും ചിത്രത്തില്‍ ഇല്ലാതായെന്നും മുരളീധരന്‍ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement