Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല തീർത്ഥാടകാരിൽ നിന്ന് അധികതുക ഈടാക്കുന്നില്ലെന്ന് കെഎസ്ആർടിസി.

ശബരിമല തീർത്ഥാടകാരിൽ നിന്ന് അധികതുക ഈടാക്കുന്നില്ലെന്ന് കെഎസ്ആർടിസി.



ന്യൂഡൽഹി: ശബരിമല തീർത്ഥാടകാരിൽ നിന്ന് അധികതുക ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. നിലയ്ക്കൽ - പമ്പ റൂട്ട് ദേശസാൽക്കരിച്ചതാണെന്നും അവിടെ സർവ്വീസ് നടത്താൻ തങ്ങൾക്ക് മാത്രമേ അധികാരമുള്ളൂ എന്നും സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി വ്യക്തമാക്കി.
        മണ്ഡല - മകരവിളക്ക് സീസൺ കാലത്ത് നിലയ്ക്കൽ - പമ്പ റൂട്ടിൽ സൗജന്യ സർവ്വീസ് നടത്താൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ച വിശ്വഹിന്ദു പരിഷിത്തിനെയും സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി വിമർശിക്കുന്നു. അനാരോഗ്യകരമായ മത്സരത്തിലൂടെ ജനങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടാക്കി അനാവശ്യ സാമ്പത്തിക ലാഭത്തിനാണ് വിശ്വഹിന്ദു പരീക്ഷത്തിന്റെ ശ്രമമെന്നാണ് കെഎസ്ആർടിസി പറയുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement