പാറ്റ്ന: ഇന്ത്യയുടെ ദേശീയ പതാകയിൽ അശോക ചക്രത്തിന്‍റെ സ്ഥാനത്ത് ചന്ദ്രക്കലയും നക്ഷത്രവും പതിച്ചതിന് രണ്ടു പേർ അറസ്റ്റിൽ. ബിഹാറിലെ ശരൺ ജില്ലയിൽ നടത്തിയ നബിദിന ഘോഷയാത്രയിലാണ് സംഭവം. പതാക ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൊലീസ് കണ്ടുകെട്ടി. നബി ദിനത്തോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിൽ വാഹനത്തിൽ കെട്ടിയ പതാകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
0 Comments